കെ.ഐ.ജി സിറ്റി ഏരിയ ചർച്ച സംഗമം
text_fieldsകെ.ഐ.ജി സിറ്റി ഏരിയ ചർച്ച സംഗമത്തിൽ പി.ടി. മുഹമ്മദ് ഷമീം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സിറ്റി ഏരിയ ‘പ്രവാചകൻ വിശ്വവിമോചകൻ’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി ചർച്ച സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിന്തകനും പണ്ഡിതനുമായ പി.ടി. മുഹമ്മദ് ഷമീം വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
കെ.ഐ.ജി സിറ്റി ഏരിയ ചർച്ച സംഗമ സദസ്സ്
പലതരത്തിലും നമ്മുടെ അധികാര വ്യവസ്ഥകൾ മനുഷ്യരെ ഞെരിച്ചു കൊണ്ടിരിക്കുന്നു, മനുഷ്യരുടെ നടുവൊടിക്കുന്നു. എന്നാൽ പ്രവാചകൻ പരിശ്രമിച്ചത് അത്തരം ഭാരങ്ങളിൽ നിന്നെല്ലാം രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വിമോചനമാണ്.
പ്രവാചകന്റെ അനുജരന്മാർ കൂട്ടായും അല്ലാതെയും പ്രവർത്തിച്ചതും യത്നിച്ചതും പടപൊരുതിയതും മനുഷ്യരെ സ്വതന്ത്രമാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സദസ്സിൽ നിന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടിയും അദ്ദേഹം പറഞ്ഞു. ഫൈസൽ കൊയിലാണ്ടി ഖുർആൻ അവതരിപ്പിച്ചു. മുഹമ്മദ് റഫീഖ് സ്വാഗതവും കേന്ദ്ര സെക്രട്ടറി ഫിറോസ് ഹമീദ് സമാപനവും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.