കെ.ഐ.ജി ഫർവാനിയ ഏരിയ ചർച്ച സംഗമം
text_fieldsകുവൈത്ത് സിറ്റി: ‘പ്രവാചകൻ വിശ്വ വിമോചകൻ’ കാമ്പയിനിന്റെ ഭാഗമായി കെ.ഐ.ജി ഫർവാനിയ ഏരിയ ചർച്ച സംഗമം സംഘടിപ്പിച്ചു. ഗ്രന്ഥകാരനും ചിന്തകനുമായ ടി.പി. മുഹമ്മദ് ഷമീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഒരു ജലപ്രവാഹം പോലെ മനസ്സുകളെ ഫലഭൂയിഷ്ഠമാക്കി ഒഴുകിയ മഹാ വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി. മാനവികതയുടെയും സമഭാവനയുടെയും ഉദാത്ത മാതൃകയാണ് അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ഹഫീസ് സ്വാഗതം പറഞ്ഞു. അൻസാർ അസ്ഹരി ഖുർആനിൽ നിന്നും അവതരിപ്പിച്ചു. പ്രവാചകന്റെ ജീവിതം ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വ്യക്തിക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജവാദ് കെ.എം, അബ്ദുൽ വാഹിദ്, യു. അഷ്റഫ്, റഫീഖ് പയ്യന്നൂർ, സി.പി. ഷാഹിദ്, അഫ്സൽ ഉസ്മാൻ, ഷാനവാസ് തോപ്പിൽ, അൽത്താഫ് പുന്നിലത്ത്, എൽ.വി. നയീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.