Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.ജി ഫർവാനിയ ഏരിയ...

കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദ സംഗമം

text_fields
bookmark_border
കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദ സംഗമം
cancel
camera_alt

കെ.​െഎ.ജി ഫർവാനിയ ഏരിയ സൗഹൃദ സംഗമത്തിൽ സെൻറർ ഫോർ ഓട്ടിസം ഇന്ത്യ ചെയർപേഴ്‌സനുമായ ഡോ. മിനി കുര്യൻ സംസാരിക്കുന്നു

കുവൈത്ത് സിറ്റി: 'ദൈവമൊന്ന് മാനവനൊന്ന്' കാമ്പയിനി​െൻറ ഭാഗമായി കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദ സംഗമം നടത്തി. ഏരിയ പ്രസിഡൻറ്​ സി.പി. നൈസാം അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്​തു. എ​െൻറ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായി മാറേണ്ട അനിവാര്യ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. രാഷ്​ട്രീയവും വംശീയവുമായ താൽപര്യക്കാരാണ് മതങ്ങളുടെ പേരിലുള്ള കലാപങ്ങൾക്ക്​ പി​ന്നിലെന്ന്​ അദ്ദേഹം സൂചിപ്പിച്ചു.

എഴുത്തുകാരൻ ജി.കെ. എടത്തനാട്ടുകര ആശംസ നേർന്നു. ഏക ദൈവമാണ് മനുഷ്യരെയും ലോകത്തെയും സൃഷ്​ടിച്ചത് എന്നതിനാൽ ഏകോതര സഹോദരന്മാരായി സമാധാനത്തോടെ എല്ലാവർക്കും ഇവിടെ ജീവിക്കാൻ സാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്ക് കൈത്താങ്ങായി മാറാൻ നമുക്ക്​ സാധിക്കണമെന്നും എല്ലാം ചെയ്യാൻ സാധിക്കില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാൻ എല്ലാവർക്കും സാധിക്കുമെന്ന്​ പ്രമുഖ കൗൺസലറും സെൻറർ ഫോർ ഓട്ടിസം ഇന്ത്യ ചെയർപേഴ്‌സനുമായ ഡോ. മിനി കുര്യൻ അഭ്യർഥിച്ചു.

കാമ്പയിനിനോടനുബന്ധിച്ച്​ സംഘടിപ്പിച്ച കവിതാലാപന മത്സര വിജയികളെ സിജിൽ ഖാനും ചിത്ര രചന മത്സര വിജയികളെ ഹഫീസ് പാടൂരും പ്രഖ്യാപിച്ചു. എ.കെ. അബ്​ദുൽ മജീദ് രചിച്ച ഗാനം മുക്‌സിത്തും സിജിൽ ഖാനും ആലപിച്ചു.അനീസ് അബ്​ദുൽ സലാമി​െൻറ ആമുഖ ഭാഷണത്തോടെ ആരംഭിച്ച സൗഹൃദ സംഗമം അബ്​ദുൽ റസാഖ് നദ്​വിയുടെ സമാപന പ്രസംഗത്തോടെ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG Farwaniya Area
Next Story