കെ.ഐ.ജി പെരുന്നാൾ നമസ്‌കാരം 5.16ന്
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിന് കുവൈത്ത് മതകാര്യ മന്ത്രാലയത്തിൽനിന്നുള്ള പ്രത്യേക അനുമതിയോടെ കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ വിവിധ പള്ളികളിൽ ജൂലൈ ഒമ്പതിന് ശനിയാഴ്‌ച പെരുന്നാൾ നമസ്‌കാരവും പ്രഭാഷണവും നടക്കുമെന്ന് മസ്‌ജിദ് കൗൺസിൽ കൺവീനർ അറിയിച്ചു.
റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി പള്ളിയിൽ അൻസാർ മൊയ്‌തീൻ, മംഗഫ് ഫഹദ് സാലിം പള്ളിയിൽ അനീസ് ഫാറൂഖി, മഹ്ബൂല ബ്ലോക്ക് 2ൽ സഹ്‌മി ഫഹദ് മാജിദ് അൽ ഹാജിരി പള്ളിയിൽ അബ്‌ദു സത്താർ, സാൽമിയ ആഇശ നാഷി മറദീ അബൂ ആജിൽ പള്ളിയിൽ മുഹമ്മദ് ഷിബിലി, അർദിയ ഷൈമ അൽ ജബ്ർ പള്ളിയിൽ സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകും. വനിതകൾക്ക് സൗകര്യമുണ്ട്. എല്ലായിടങ്ങളിലും രാവിലെ 5.16ന് പെരുന്നാൾ നമസ്‌കാരം ആരംഭിക്കും.
ഇന്ത്യൻ ഇസ്‍ലാഹി സെന്റർ പെരുന്നാൾ നമസ്കാരം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെന്ററിനു കീഴിൽ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നു. സാൽമിയ ബ്ലോക്ക് പത്തിലെ മസ്ജിദുൽ വുഹൈബിൽ അബ്ദുറഹ്മാൻ തങ്ങൾ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകും. മംഗഫ് ബ്ലോക്ക് 4, ശ്രിമ്പി ഹോട്ടലിനു സമീപമുള്ള മസ്ജിദ് ഫാത്തിമ ഹസ്സാനിൽ മുഹമ്മദ് ഷാനിബ് പേരാമ്പ്രയും മഹ്ബൂല ബ്ലോക്ക് 2, കെ.എൽ10 സലൂണിന് പിൻവശം അൽ അർബീദ് ബിൽഡിങ്ങിൽ മുഹമ്മദ് മുർഷിദ് അരീക്കാടും നേതൃത്വം നൽകും.
നമസ്കാര സമയം രാവിലെ 5.12. ഐ.ഐ.സിയുടെ കീഴിലുള്ള ഉദ്ഹിയ്യത്ത് കർമം ഉത്തരേന്ത്യയിലെ ദരിദ്രരുള്ള ഭാഗങ്ങളിൽ നടത്താൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 94970233, 55685576, 55132529 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.