കെ.ഐ.ജി ഹജ്ജ് പഠനക്ലാസ് 17ന്
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഹജ്ജ് -ഉംറ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ17ന് വൈകുന്നേരം എഴിന് ഫഹാഹീൽ യൂനിറ്റി സെന്ററിലാണ് പഠനക്ലാസ്. ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തിൽ ഇ.പി.പി. അബ്ദുൽ റസാഖും, ‘ഹജ്ജിന്റെ കർമശാസ്ത്രം’ എന്ന വിഷയത്തിൽ ഫൈസൽ മഞ്ചേരിയും ക്ലാസെടുക്കും.
ഗവൺമെന്റ് ഗ്രൂപ്പിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഖലീലുർ റഹ്മാനും, പ്രൈവറ്റ് ഗ്രൂപ്പുകളിൽ പോകുന്നവർ ശ്രദ്ധിക്കേണ്ടവ സാബിഖ് യൂസുഫ്, പി.കെ. മനാഫ് എന്നിവരും സംസാരിക്കും. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടാകും. 2024 ലെ ഹജ്ജ് അനുഭവങ്ങളുടെ വിവരണവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചുള്ള ബോധവത്കരണവും ഉണ്ടാകും.
കുവൈത്തിൽനിന്നോ, നാട്ടിൽനിന്നോ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് സൗകര്യം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 65051113, 99005180 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.