വിപുലമായ ഈദ് ഗാഹ് സംഘടിപ്പിച്ച് കെ.ഐ.ജി കുവൈത്ത്
text_fieldsകെ.ഐ.ജി കുവൈത്ത് അബ്ബാസിയ പാർക്കിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽനിന്ന്
കുവൈത്ത് സിറ്റി: ഈദുൽ ഫിത്റിനോടനുബന്ധിച്ച് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി)കുവൈത്തിലെ വിവിധയിടങ്ങളിൽ വിപുലമായ ഈദ് ഗാഹ് ഒരുക്കി.
അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അനീസ് ഫാറൂഖിയും, സാൽമിയ ഗാർഡനിൽ മുഹമ്മദ് ഷിബിലിയും, ഫഹാഹീൽ ഗാർഡനിൽ നിയാസ് ഇസ്ലാഹിയും, മെഹ്ബൂല ന്യൂ ഗൾഫ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഫൈസൽ മഞ്ചേരിയും, റിഗ്ഗായിൽ എസ്.എം ബഷീറും, ഫർവാനിയ ബ്ലോക്ക് ആറ് അനിമൽ ഹെൽത്ത് ഡിപ്പാർട്ടുമെന്റിന് സമീപത്ത് അൻവർ സഈദും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി. പ്രഭാഷണങ്ങളിൽ റമദാനിലൂടെ ആർജിച്ച മൂല്യങ്ങൾ തുടർന്നും ജീവിതത്തിൽ നിലനിർത്തണമെന്നും പ്രാർഥനകളിൽ ഫലസ്തീനിലെ മർദിതജനതയുടെ കാര്യം ഉണ്ടാകണമെന്നും ഓർമിപ്പിച്ചു. പരസ്പരം സ്നേഹം പങ്കു വെച്ചും ആശംസകൾ കൈമാറിയും മധുരം വിളമ്പിയും ഈദ് ഗാഹിനെത്തിയവർ പെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.