കെ.ഐ.ജി മദ്റസ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം മദ്റസകളിലെ അധ്യാപകർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിശീലനത്തിൽ ഡോ. അലിഫ് ഷുക്കൂർ, നൂർ അഹ്മദ് ഖാൻ എന്നിവർ നേതൃത്വം നൽകി. അധ്യാപനത്തിന്റെ ലളിത രീതിശാസ്ത്രം, ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ വിഷയങ്ങളിൽ ക്ലാസും ചർച്ചയും നടന്നു.
പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് മുഖ്യാതിഥിയായി. ജുമാൻ, പി.ടി. ശാഫി, റിഷ്ദിൻ അമീർ, ഷാഹിദ്, ആസിഫ് പാറക്കൽ, നാസർ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ.ഐ.ജിക്ക് കീഴിൽ എട്ടു മദ്റസകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും മലയാളം മദ്റസകൾ അബ്ബാസിയ: 99771469, ഫർവാനിയ: 50111731, ഫഹഹീൽ: 65975080, ഹവല്ലി: 66977039. ഇംഗ്ലീഷ് മദ്റസകൾ സാൽമിയ: 55238583, ഖൈത്താൻ: 65757138, സബാഹിയ: 66076927, ജഹ്റ: 99354375.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.