കെ.ഐ.ജി മദ്റസ ബിരുദദാന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിലെ മദ്റസകളിലെ പ്രൈമറി തല പൊതുപരീക്ഷ വിജയിച്ചവർക്കുള്ള ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു. റിഗ്ഗഈ ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ബിരുദദാന പ്രഭാഷണം നടത്തി. വിദ്യാർഥികളെ പ്രതിനിധീകരിച്ച് ഇഫ്ഫ റുഖയ്യ സംസാരിച്ചു. ഫാത്തിമ റസാൻ ഖിറാഅത്ത് നടത്തി. വിവിധ അറബ് ലജ്നകളുടെ നേതാക്കൾ അതിഥികളായി പങ്കെടുത്തു.
യൂസുഫ് ഈസ ശുഐബ്, മുഹമ്മദ് അലി അബ്ദുല്ല, അമ്മാർ അൽ കന്ദരി, ഖാലിദ് അസ്സബ്അ്, ഉമർ മുഹമ്മദ് ഉമർ, അബ്ദുൽ മുഹ്സിൻ അല്ലവ്, മുഹമ്മദ് അൽ ഹുദൈബ്, ഇബ്റഹീം ഖാലിദ് അൽ ബദ്ർ, മുബാറക് അൽ ആസ്മി, ജാസിം ജാമിഅ്, അബ്ദുൽ ലത്തീഫ് അൽ മുനീഫി, മുബാറക്ക് അൽ മുത്വവ്വ, അബൂ സുഹൈബ്, ഔസ് ഷാഹീൻ, നൗഫ് അബ്ദുല്ല സബീഈ, ഹസ്സാൻ നഹലാവി, ജാബിർ മുബാറക് എന്നിവർ ആശംസകൾ അർപ്പിച്ചു.
പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അയ്മൻ മുഹമ്മദ് (അബ്ബാസിയ), രണ്ടാം റാങ്ക് നേടിയ ഫാത്തിമ റസാൻ (ഫർവാനിയ), മൂന്നാം റാങ്ക് നേടിയ മുഹമ്മദ് സുഹൈൽ (ഫർവാനിയ), മറിയം ശൻസ സാലിം (ഫഹാഹീൽ) എന്നിവർക്കും ഇന്ത്യയിലും ജി.സി.സി യിലും പരീക്ഷ എഴുതിയവരിൽ ആദ്യ പത്ത് ടോപ്പർമാരിൽ ഇടംപിടിച്ച അമീൻ അബ്ദുൽ അസീസ്, അയ്മൻ മുഹമ്മദ്, ഫാത്തിമ റസാൻ, ഇഫ്ഫ റുഖയ്യ, മറിയം ശൻസ സലിം, മുഹമ്മദ് സുഹൈൽ എന്നിവർക്കുമുള്ള സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.
അറബ് അതിഥികൾ, പി.ടി. ശരീഫ്, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, അൻവർ സഈദ്, സക്കീർ ഹുസൈൻ, അബ്ദുൽ റസാഖ് നദ്വി എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൈമാറി. മുഹമ്മദ് ഷാഫി, ഷാഹിദ്, നൈസാം എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി. 34 വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പൊതു പരീക്ഷ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.