കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷാഫലം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ ഹൃസ്വ കാല വെക്കേഷൻ കോഴ്സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും എഴുതി 30 മാർക്കും നേടി സമീറ അബ്ദുൽ അസീസ് (അബൂഹലീഫ) ഒന്നാം റാങ്കും, മുഹമ്മദ് ജാബിർ (അബ്ബാസിയ) രണ്ടാം റാങ്കും ഫാത്വിമ (അബ്ബാസിയ) മൂന്നാം റാങ്കും കരസ്ഥമാക്കി.
മുബാറക്, കെ.പി. ജഫ്സീർ, ഇ. ഷാഹിന, നജ്മ, നൂറ അബ്ദുൽ റഊഫ്, കെ.വി. ഫവാസ്, ഷമീമ, സെമിയ ഫൈസൽ, ടി.പി. സുമയ്യ, ഫിറോസ് ഹമീദ്, മുഹമ്മദ് റഫീഖ്, ഷെബിനാ മൊയ്തു, ഷർബി നിഷാൽ എന്നിവരാണ് മുഴുവൻ മാർക്കും നേടിയ മറ്റു റാങ്ക് ജേതാക്കൾ. കെ.ഐ.ജി. ഫേസ് ബുക്ക് പേജിൽ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തയിട്ടുണ്ട്. അൽ മുൽക്ക് അധ്യായത്തിലെ ഒന്നു മുതൽ 30 വരെയുള്ള ഭാഗങ്ങൾ ഉള്ളടക്കമാക്കിയാണ് പരീക്ഷ നടന്നത്.
ഓൺലൈനിൽ നടന്ന പരീക്ഷയിൽ 345 പേർ പങ്കെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 32 സെന്ററുകളിൽ ഓൺലൈനിലും ഓഫ്ലൈനിലും പഠിക്കുന്ന വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും. സെപ്റ്റംബർ ആദ്യവാരത്തിൽ അന്നിസാഅ് അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടാം ഭാഗം പുനരാരംഭിക്കുമെന്ന് കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. വിവരങ്ങൾ 65051113 നമ്പറിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.