കെ.ഐ.ജി സാൽമിയ ഏരിയ ‘മർഹബൻ യാ റമദാൻ’പഠനസംഗമം
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി സാൽമിയ ഏരിയ ‘മർഹബൻ യാ റമദാൻ’പഠനസംഗമം സംഘടിപ്പിച്ചു.
സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് കേന്ദ്ര പ്രസിഡന്റ് മെഹബൂബ അനീസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ആസിഫ് വി. ഖാലിദ് അധ്യക്ഷത വഹിച്ചു. റമദാനിന്റെ ചൈതന്യം ഉൾക്കൊണ്ട് പരമാവധി പുണ്യങ്ങൾ നേടാൻ വിശ്വാസിസമൂഹം ശ്രമിക്കണമെന്ന് മെഹബൂബ അനീസ് പറഞ്ഞു. പണ്ഡിതനും വാഗ്മിയുമായ അനീസ് ഫാറൂഖി മുഖ്യപ്രഭാഷണം നിർവഹിച്ചു.
റമദാനിലേക്ക് പ്രവേശിക്കുന്ന വിശ്വാസികൾ കൂടുതൽ സൂക്ഷ്മതയോടുകൂടി ആരാധന നിർവഹിക്കണമെന്നും പ്രതിഫലേച്ഛയോടെയും ജാഗ്രതയോടുംകൂടി റമദാനാനന്തരവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി പ്രാർഥന നിർവഹിച്ചു. പരിപാടിയുടെ ജനറൽ കൺവീനർ അമീർ കാരണത്ത് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൽ ഷുക്കൂർ വണ്ടൂർ നന്ദിയും പറഞ്ഞു. സാജിദ് അലി ഒറ്റപ്പാലം ആങ്കറിങ് നിർവഹിച്ചു. മൻഹ ഷെരീഫ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.