സാമൂഹിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക -തൗഫീഖ് മമ്പാട്
text_fieldsഖൈത്താൻ: ഫാഷിസത്തിെൻറ ദുരിതങ്ങൾ അനുഭവിക്കുന്ന സമകാലീന സാഹചര്യത്തിൽ സൗഹൃദം ശക്തമാക്കി സാമൂഹിക ബന്ധങ്ങൾ തകരാതെ കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പറഞ്ഞു.
കെ.ഐ.ജി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനസ്സും ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്ന പ്രക്രിയയാണ് നോമ്പ്. നഷ്ടങ്ങൾ സംഭവിക്കുമ്പോഴും ശേഷിക്കുന്ന സൗഭാഗ്യത്തിൽ ആശ്വാസം കണ്ടെത്തുന്ന വിശ്വാസമാണ് ഉണ്ടാവേണ്ടത്. സൽകർമങ്ങൾ അധികരിപ്പിച്ചും ബന്ധങ്ങൾ ദൃഢമാക്കിയും സാമൂഹിക സൗഹാർദം കാത്തുസൂക്ഷിച്ചും വിശുദ്ധ റമദാൻ മാസത്തെ ഫലവത്താക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖൈത്താൻ അൽ ഗാനിം മസ്ജിദിൽ നടന്ന ഇഫ്താർ സമ്മേളനം ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മൗലാനാ ഇഅ്ജാസ് അസ്ലം ഉദ്ഘാടനം ചെയ്തു. മനുഷ്യസമൂഹം ശാസ്ത്ര-സാങ്കേതിക രംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ലോകത്ത് മിക്കയിടത്തും ഇന്നും അശാന്തിയും സംഘർഷങ്ങളും യുദ്ധങ്ങളും മൂലം മനുഷ്യജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളെന്ന നിലക്ക് ജീവിക്കുന്ന രാജ്യത്തോടെന്ന പോലെ മാതൃരാജ്യത്തോടുമുള്ള ബാധ്യതകൾ നിറവേറ്റാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ സുബൈർ അറബിക് സെഷൻ നിയന്ത്രിച്ചു. അൻവർ സഈദ് ഖുർആൻ ക്ലാസ് നടത്തി. ഫിമ പ്രസിഡൻറ് സയ്യിദ് ഇഫ്തിഖാർ അഹമ്മദ് ആശംസയർപ്പിച്ചു.
കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ ഖിറാഅത്ത് നടത്തി. കെ.ഐ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സമാപനം നിർവഹിച്ചു. കുവൈത്ത് മുൻ എം.പി ഡോ. നാസിർ അൽസാനിഅ്, ഔഖാഫ് മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി ഡോ. മുത്വലഖ് അൽഖറാവി, ഖാലിദ് അൽസബഅ് (ഐ.പി.സി), അബ്ദുന്നാസിർ അബ്ദുൽ ജാദിർ (ഐ.ഐ.സി.ഒ), അബ്ദുല്ല അൽ നൂരി (അൽ നൂരി ചാരിറ്റബിൾ സൊസൈറ്റി), എൻജി. അബ്ദുല്ല അൽ ഹുദൈബ് (ജംഇയ്യത്തുൽ ഇസ്ലാഹ്), അബ്ദുല്ലത്തീഫ് അൽ മുനീഫ്, മുഹമ്മദ് അലി (മസ്ജിദുൽ കബീർ), ഫിമ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, ഖലീൽ അടൂർ, കെ.ഐ.ജി ട്രഷറർ എസ്.എ.പി. ആസാദ്, വെസ്റ്റ് മേഖല പ്രസിഡൻറ് ഫിറോസ് ഹമീദ്, ഈസ്റ്റ് മേഖല പ്രസിഡൻറ് കെ. മൊയ്തു, യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡൻറ് അബ്ദുൽ ബാസിത്ത്, മുഹമ്മദ് ജമാൽ, അബൂ ബുഷരി, അബ്ദുറഹ്മാൻ, അഹമ്മദ്, എന്നിവർ സംബന്ധിച്ചു. ആയിരത്തഞ്ഞൂറോളം ആളുകൾ പങ്കെടുത്ത സമ്മേളനം ഇഫ്താറോടുകൂടി സമാ
പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.