ചൈന-കുവൈത്ത് ധാരണ: ഇൻഡസ്ട്രിയൽ- ഹൈടെക് പാർക്കിന് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: ചൈനയുടെ സഹായത്തോടെ കുവൈത്തിൽ ഇൻഡസ്ട്രിയൽ ആൻഡ് ഹൈടെക് പാർക്ക് നിർമിക്കുമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. വരുമാന വൈവിധ്യവത്കരണത്തിനും ഗ്ലോബൽ ട്രേഡ്, ഫിനാൻഷ്യൽ ഹബ് ആയി കുവൈത്തിനെ മാറ്റിയെടുക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണിത്. കുവൈത്ത് സർക്കാറിെൻറ വിഷൻ 2035 വികസന പദ്ധതിയിലും ചൈന നിർണായക പങ്കുവഹിക്കും. ചൈന സന്ദർശന വേളയിൽ ചൈനയിലെ ചിൻഹ്വ ന്യൂസ് ഏജൻസിയുമായുള്ള അഭിമുഖത്തിലാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്.
ട്രേഡ്, ഫിനാൻഷ്യൽ ഹബ് ആയി മാറുന്നതിലൂടെ വിദേശ നിക്ഷേപം വലിയ തോതിൽ ആകർഷിക്കാൻ കഴിയുമെന്നാണ് രാജ്യത്തിെൻറ പ്രതീക്ഷ. കുവൈത്തിെൻറ വടക്കൻ മേഖലയിലാണ് ഇൻഡസ്ട്രിയൽ ആൻഡ് ഹൈടെക് പാർക്ക് സ്ഥാപിക്കുക.
ചൈനയുമായി നയതന്ത്ര, വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യമാണ് കുവൈത്ത് എന്ന് അമീർ ചൂണ്ടിക്കാട്ടി. 2017ൽ ചൈനയിൽനിന്ന് കുവൈത്തിലേക്കുള്ള ഇറക്കുമതി 12.04 ബില്യൻ ഡോളറിലെത്തി. ചൈന എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നാലാമതാണ് കുവൈത്ത്.
എണ്ണ, അടിസ്ഥാന സൗകര്യ വികസനം, കമ്യൂണിക്കേഷൻ, ബാങ്കിങ് മേഖലകളിലായി 40 ചൈനീസ് കമ്പനികൾ കുവൈത്തിൽ പ്രവർത്തിക്കുന്നു.
ചൈനീസ് കമ്പനികൾ ഏറെ പ്രഫഷനലാണെന്നും ഇവയുമായി സഹകരിക്കാൻ കുവൈത്തിന് സന്തോഷമാണുള്ളതെന്നും അമീർ വ്യക്തമാക്കി.
കുവെത്തിലെ ബുബ്യാൻ ദ്വീപ്, സിൽക്ക് സിറ്റി എന്നിവയുടെ വികസനത്തിലും പെട്രോളിയം, പെട്രോകെമിക്കൽ ഉൽപാദന മേഖലകളിലും ബദൽ ഉൗർജം, പവർ പ്ലാൻറുകളുടെ നിർമാണം തുടങ്ങിയവയിലും ചൈന സാേങ്കതിക പിന്തുണ നൽകും. ഞായറാഴ്ച ആരംഭിച്ച ചൈന- അറബ് കോഒാപറേഷൻ ഫോറം സമ്മേളനത്തിലും അമീർ സംബന്ധിക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ചൈനയും തമ്മിൽ സംവദിക്കാൻ 2004ൽ രൂപം നൽകിയതാണ് ഫോറം. 2009ൽ മധ്യത്തിലാണ് കുവൈത്ത് അമീർ മുമ്പ് ചൈന സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.