ജേണലിസ്റ്റ് കൂട്ടായ്മകൾ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാടിൽ കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ (കെ.ജെ.എ) അനുശോചനം രേഖപ്പെടുത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, അസ്സബാഹ് കുടുംബം, കുവൈത്ത് ജനത എന്നിവരെ കെ.ജെ.എ അഗാധവും ആത്മാർഥവുമായ അനുശോചനം അറിയിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ രാജ്യത്തിന് കൂടുതൽ പുരോഗതി കൈവരിക്കാനാകട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ശൈഖ് നവാഫിന്റെ നിര്യാണത്തിൽ അറബ് ജേണലിസ്റ്റ് ഫെഡറേഷനും (എഫ്.എ.ജെ) അനുശോചിച്ചു. അന്തരിച്ച അമീർ തന്റെ രാജ്യത്തിനും ജനങ്ങൾക്കും ജ്ഞാനിയും വിശ്വസ്തനുമായ നേതാവായിരുന്നുവെന്നും അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിലും അറബ്, മുസ് ലിം രാഷ്ട്രങ്ങളെ പിന്തുണക്കുന്നതിലും ശ്രദ്ധചെലുത്തിയതായും എഫ്.എ.ജെ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.