കെ.കെ.സി.എ വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsകെ.കെ.സി.എ വാർഷികാഘോഷം ആർച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ വാർഷികാഘോഷം അബ്ബാസിയ ആസ്പൈർ സ്കൂളിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൽജീരിയലിലെ അപ്പസ്തോലിക് ന്യുൺഷ്യോയുമായ ആർച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട് സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, കെ.കെ.സി.എ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്കുട്ടി പുത്തൻതറ, അനീഷ് എം. ജോസ്, റോബിൻ അരയത്ത്, പോഷക സംഘടന പ്രതിനിധികളായ ഷൈനി ജോസഫ്, അബിൻ അബ്രഹാം, ഡെയ്സ് ജോസ്, ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു. വിനിൽ പെരുമാനൂർ നന്ദി പറഞ്ഞു.
വാർഷികാഘോഷത്തിന് മുന്നോടിയായി നടന്ന വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ പാട്ടുകുർബാനയിൽ കുര്യൻ മാത്യു വയലുങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് സഹ കാർമികനായി. 40ലധികം കുട്ടികൾ പങ്കെടുത്ത മാർഗംകളി അരങ്ങേറ്റം പരിപാടിയുടെ ആകർഷകമായി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും ഗായകൻ ഭാഗ്യരാജിന്റെ നേതൃത്തിൽ ഗാനമേളയും നടന്നു. പുതിയ ഭാരവാഹികളായി സെമി ചവറാട്ട് (പ്രസി), ബൈജു തോമസ് (ജന. സെക്ര), ഇമ്മാനുവേൽ കുര്യൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ജോൺസൺ വട്ടക്കോട്ടയിൽ വരണാധികാരിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.