കെ.കെ.ഐ.സി അബ്ബാസിയ മദ്റസ സർഗവസന്തം സംഘടിപ്പിച്ചു
text_fieldsകെ.കെ.ഐ.സി അബ്ബാസിയ ഇസ്ലാഹി മദ്റസ സർഗവസന്തം കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി
അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്റസ പി.ടി.എ -എം.ടി.എ കമ്മിറ്റി വിദ്യാർഥികളുടെ കലാപരിപാടികൾ ‘സർഗവസന്തം’ സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് ജംഷീർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു. മദ്റസ പ്രധാനാധ്യാപകൻ ശമീർ മദനി കൊച്ചി ഉദ്ബോധനം നിർവഹിച്ചു. പ്രസംഗം, ഇസ്ലാമിക ഗാനം, മാപ്പിളപ്പാട്ട്, പവർ പോയിന്റ് പ്രസന്റെഷൻ, വിഡിയോ മേക്കിങ്, കഥ പറയൽ, ഖുര്‍ആന്‍ പാരായണം, ആംഗ്യപ്പാട്ട് എന്നിവ സംഘടിപ്പിച്ചു.
മദ്റസ അധ്യാപകരായ യാസിർ അൻസാരി, അസ്ലം ആലപ്പുഴ, ആമിർ, നൗഫൽ സ്വലാഹി, സനിയ്യ, സജീന, സൈനബ, അഫീന, സഫിയ്യ എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ അഞ്ച് ഇസ്ലാഹി മദ്റസകളിൽനിന്ന് വിജയികളായവർ കേന്ദ്രതലത്തിൽ ഫെബ്രുവരി 21ന് ഖൈത്താനിൽ നടക്കുന്ന സർഗ വസന്തം പരിപാടിയിൽ മാറ്റുരക്കും.
അർധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് പരിപാടിയിൽ അവാർഡുകള്‍ നൽകി ആദരിച്ചു. യാസിർ അൻസാരി സ്വാഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.