ഇടയന്മാർക്ക് സഹായഹസ്തവുമായി കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലത്ത് മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്ക് സഹായവും സേവനവുമായി കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ (കെ.കെ.ഐ.സി).
സംഘടനയുടെ സോഷ്യൽ വെൽഫെയർ വിങ്ങിന്റെ മെഡികെയർ പ്രവർത്തകർ ഇടയന്മാർക്ക് സഹായ വസ്തുക്കൾ വിതരണം ചെയ്തു.
മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആവശ്യക്കാരെ തിരഞ്ഞുപിടിച്ച് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ, കമ്പിളിപ്പുതപ്പുകൾ, ജാക്കറ്റുകൾ, വസ്ത്രങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ സംഘം കൈമാറി.
ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്തു. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങിയ സംഘം രോഗികൾക്ക് വൈദ്യപരിശോധന, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.