കെ.കെ.ഐ.സി ഇഫ്താർ സംഗമവും പഠന ക്ലാസുകളും
text_fieldsസാൽമിയ മസ്ജിദ് നിംഷിൽ നടന്ന പഠന ക്ലാസിലെ സദസ്സ്
കുവൈത്ത് സിറ്റി: റമദാൻ ദിനങ്ങളിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ഇഫ്താർ സംഗമങ്ങളും, പഠന ക്ലാസുകളും സംഘടിപ്പിക്കുന്നു. സാൽമിയ, ഫർവാനിയ ,ജഹറ, ഹസ്സാവിയ യൂനിറ്റുകളുടെ നേതൃത്വത്തിൽ റമദാൻ മുഴുവൻ ദിവസങ്ങളിലും പഠന ക്ലാസ്സും സമൂഹ നോമ്പ് തുറയും ഉണ്ടായിരിക്കും.
സാൽമിയയിൽ മലയാളം ഖുതുബ നടക്കുന്ന അമ്മാൻ സ്ട്രീറ്റിലെ മസ്ജിദ് നിംഷിലും, ഫർവാനിയയിൽ മലയാളം ഖുതുബ നടക്കുന്ന ബ്ലോക് മൂന്നിലെ മസ്ജിദ് ഹാജിരിയിലും, ജഹ്റയിൽ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള മുഹമ്മദ് അലി റുതാം മസ്ജിദിലും, ഹസ്സാവി ബ്ലോക്ക് രണ്ടിലെ മസ്ജിദ് മുഹാജിറിലുമാണ് ഇഫ്താർ സംഗമങ്ങൾ നടക്കുന്നത്. റമദാൻ മുപ്പത് വരെ വ്യത്യസ്ത വിഷയങ്ങളിൽ സെന്ററിന്റെ പ്രബോധകർ നടത്തുന്ന പഠന ക്ലാസുകളും ഇഫ്താർ സംഗമങ്ങളിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.