അറിവും ഉല്ലാസവുമായി കെ.കെ.ഐ.സി ‘ഇൻസ്പെയർ-2023’
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൗമാരക്കാരായ വിദ്യാർഥികൾക്കായി ‘ഇൻസ്പെയർ-2023’ എന്നപേരിൽ ത്രിദിന റെസിഡെൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. കബ്ദ് ഫാം ഹൗസിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത വേദികളിലായി നടന്ന ക്യാമ്പ് കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ട്രെയ്നർ റഷീദ് കുട്ടമ്പൂർ മുഖ്യതിഥിയായി. 112 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ പഠനക്ലാസ്, പാനൽ സിസ്കഷൻ, കരിയർ ഗൈഡൻസ് എന്നിവ നടന്നു. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി നീന്തൽ, കളികൾ, ക്യാമ്പ് ഫയർ, ട്രഷർ ഹണ്ട് തുടങ്ങിയവയും തയാറാക്കിയിരുന്നു.
നാട്ടിൽനിന്നും അതിഥികളായി എത്തിച്ചേർന്ന റഷീദ് കുട്ടമ്പൂർ, ടി. ഫിറോസ് , ഇസ്ലാഹി മദ്റസ അധ്യാപകർ, കിസ്വ വനിത പ്രവർത്തകർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.കെ.ഐ.സി വനിത കിസ്വ സെക്രേട്ടറിയറ്റ് അംഗങ്ങൾ ക്യാമ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൺ അബ്ദുൽ അസിസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.