കെ.കെ.ഐ.സി സമ്മർ സക്സസ് 2022 സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അവധിക്കാലം അറിവിൻ തണലിൽ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സമ്മർ ലൈറ്റ് 2022 (വെക്കേഷൻ മദ്റസ) സമാപനം 'സമ്മർ സക്സസ് 2022' ഖുർതുബ ഇഹ് യാഉത്തുറാസുൽ ഇസ്ലാമി ഹാളിൽ നടന്നു. ഇഹ്യാഉത്തുറാസുൽ ഇസ്ലാമി സാൽമിയ വൈസ് ചെയര്മാൻ മിശ്അൽ മർസൂഖ് (അബൂ ഉമർ) ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹി സെൻറർ ഭാരവാഹികളായ മെഹ്ബൂബ് കാപ്പാട്, അബ്ദുസ്സലാം എൻ.കെ, അബ്ദുറഹ്മാൻ പി.എൻ, കോയ കാപ്പാട്, അനിലാൽ ആസാദ് എന്നിവർ പങ്കെടുത്തു. ഇസ്ലാഹി മദ്റസ പരിചയപ്പെടുത്തുന്ന വിഡിയോ പ്രസന്റേഷൻ അബ്ദുൽ അസീസ് നരക്കോട് അവതരിപ്പിച്ചു. സംഘഗാനം, ആൽഫബെറ്റ് സോങ്, ഇംഗ്ലീഷ്, അറബിക്, മലയാള പ്രസംഗങ്ങൾ, ഇസ്ലാമിക ഗാനം, സംഭാഷണം, ഖുർആൻ പാരായണം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു.
സമ്മർ ലൈറ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 15ന് നടത്തിയ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങളിൽ റഹീസ് ഹാഫിൽ, സമീർ ഖാൻ അബ്ബാസിയ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുബീൻ താജ്, ഷഫീക്ക്, അസ്ഗറലി, വാഹിദ ചിനാബ്, ഫർസാന, ശിൻസി, റംഷീന, ഷംസീറ, നൗഷാദ് , അലാവുദ്ദീൻ, കബീർ, റഫീഖ് , ശബ്ന, അലീമ, അനീസ, റസ്ന എന്നിവർ പ്രോത്സാഹന സമ്മാനാർഹരായി. വിജയികൾക്കുള്ള സമ്മാനം ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് വിതരണം ചെയ്തു. സാജു ചെംനാട്, ഷമീർ മദനി കൊച്ചി, ഷബീർ സലഫി, റിയാസ് പേരാമ്പ്ര, യാസർ അൻസാരി, മുഹമ്മദ് ഹസൻ, യാസിർ പയ്യോളി എന്നിവർ വിദ്യാർഥികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.