ഇടയന്മാർക്ക് മരുന്നും ഭക്ഷണവും പുതപ്പുമായി കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: മരുഭൂമിയിൽ തണുപ്പും മഞ്ഞുമേറ്റ് കഴിയുന്ന ഇടയന്മാർക്ക് മരുന്നും ഭക്ഷണവും പുതപ്പുമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി).
മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്കാണ് കെ.കെ.ഐ.സി സഹായമെത്തിച്ചത്.
കെ.കെ.ഐ.സി സോഷ്യൽ വെൽഫെയർ വിങ്ങിന്റെ മെഡികെയർ പ്രവർത്തകർ മരുഭൂമിയിലെത്തിയാണ് സഹായം കൈമാറിയത്. ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ, കമ്പിളിപ്പുതപ്പ്, ജാക്കറ്റ്, മറ്റു വസ്ത്രങ്ങൾ എന്നിവ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.
ഖുർആൻ, പരിഭാഷകൾ, ലഘുലേഖകൾ എന്നിവയും വിതരണം ചെയ്തു. രോഗികൾക്ക് വൈദ്യപരിശോധന, മരുന്ന്, ഫിസിയോ തെറപ്പി തുടങ്ങിയ സേവനങ്ങളും സൗജന്യമായിനൽകി.
മെഡികെയർ ചെയർമാൻ ഡോ. യാസർ, കൺവീനർ ഡോ. മുഹമ്മദലി, ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, ഫിനാൻസ് സെക്രട്ടറി കെ.സി. അബ്ദുൽ ലത്തീഫ്, വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ്, ഡോ. ജുനൈദ്, സെന്റർ മഹ്ബൂല യൂനിറ്റ് പ്രസിഡന്റ് കെ.സി. മുഹമ്മദ് നജീബ്, സാൽമിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി അൽഅമീൻ, നംഹിദ് ഉമർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.