റമദാനെ വരവേൽക്കാൻ തയാറാവുക –കെ.കെ.ഐ.സി
text_fields1) കെ.കെ.ഐ.സി ‘അഹ് ലൻ യാ റമദാൻ’ സമ്മേളനം പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു, 2) ‘അഹ് ലൻ യാ റമദാൻ’ സമ്മേളനം സദസ്സ്
കുവൈത്ത് സിറ്റി: റമദാനിനെ വരവേൽക്കാൻ സംശുദ്ധമായ മനസ്സോടെയും കറകളഞ്ഞ വിശ്വാസത്തോടെയും തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭ ഉപാധ്യക്ഷനും, പ്രഭാഷകനുമായ ഹുസൈൻ സലഫി പറഞ്ഞു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ് ലൻ’ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹി സെന്റർ റമദാനിൽ സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ അബ്ദുൽ ലത്തീഫ് മദനി വിശദീകരിച്ചു.
കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് നോമ്പിന്റെ വിധി വിലക്കുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കുവൈത്ത് മതകാര്യ മന്ത്രാലയം ഫോറിൻ എഫേഴ്സ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി മുഹമ്മദ് അലി ആശംസ നേർന്നു.
‘അഹ് ലൻ വ സഹ് ലൻ’ ന്യുസ് ബുള്ളറ്റിന്റെ പ്രകാശനം ഫിമ ജനറൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വലിയകത്തിന് നല്കി പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും, ദഅവ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.