കെ.കെ.ഐ.സി അവധിക്കാല കാമ്പയിൻ പ്രചാരണ സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: വിശ്വാസം, സംസ്കരണം, സമാധാനം എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) സംഘടിപ്പിച്ചുവരുന്ന സമ്മർ കാമ്പയിൻ ഭാഗമായി ഫൈഹ യൂനിറ്റ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.
ഫൈഹ ബൈത്തുദ്ദഅവയിൽ സംഘടിപ്പിച്ച പരിപാടി കെ.കെ.ഐ.സി ക്രിയേറ്റിവിറ്റി സെക്രട്ടറി മഹബൂബ് കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. ഫൈഹ യൂനിറ്റ് ആക്റ്റിങ് പ്രസിഡന്റ് നൗഫൽ കോടാലി അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി ട്രഷറർ കെ.സി. അബ്ദുൽ ലത്തീഫ്, ഫർവാനിയ സോൺ ആക്റ്റിങ് പ്രസിഡന്റ് ജഅഫർ ലുലു എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. ശേഷം നടന്ന പരിപാടിയിൽ ഷബീർ സലഫി ‘കരുതൽ വേണം കാലത്തിനൊപ്പം’ എന്ന വിഷയത്തിലും, അബ്ദു സലാം സ്വലാഹി ‘പ്രതിസന്ധികളിൽ വിശ്വാസത്തിന്റെ കരുത്തോടെ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. അസ്വീൽ സലഫിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫൈഹ യൂനിറ്റ് ജനറൽ സെക്രട്ടറി നസീബ് നരിക്കുനി സ്വാഗതവും ശബൽ ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.