വിനോദങ്ങൾ ഒരുമിപ്പിച്ച് കെ.കെ.ഐ.സി വിന്റർ പ്രോഗ്രാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ക്രിയേറ്റിവിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ ‘ഫർഹ’ പിക്നിക്ക് സംഘടിപ്പിച്ചു. ജഹറക്ക് സമീപത്തുള്ള മുത്ലഅയിൽ തയാറാക്കിയ ടെൻറിലാണ് ക്യാമ്പ് നടന്നത്. സെൻററിന്റെ അഞ്ച് മദ്റസകളിലെ വിദ്യാർഥികളും രക്ഷിതാക്കളും അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ പങ്കെടുത്തു.
ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി, റണ്ണിങ് റേസ് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ ഇൻഡോർ മത്സരവും സംഘടിപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് നരക്കോട്, കൺവീനർ ഷമീർ മദനി, തൻവീർ കൊച്ചി, കെ.സി. മെഹബൂബ്, ശുഐബ്, ഷൗക്കത്, വസീം, അൻസാർ എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന പരിപാടിയിൽ കേരള ഇസ്ലാഹീ സെൻറർ ഭാരവാഹികളായ സുനാശ് ഷുക്കൂർ, മുഹമ്മദ് അസ്ലം കാപ്പാട്, സമീർ അലി, അബ്ദുസ്സലാം സ്വലാഹി, അനിലാൽ ആസാദ്, ഹാഫിസ് മുഹമ്മദ് അസ്ലം, അൻസാർ കൊയിലാണ്ടി, ശബീർ നന്തി, ശബീർ സലഫി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.