കെ.കെ.എം.എ സ്ത്രീകൾക്കായി സൗജന്യ ഹൃദ്രോഗ പരിശോധന സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പൊതുജനാരോഗ്യ മുന്നേറ്റത്തിനായുള്ള സാമൂഹികപദ്ധതിയുടെ ഭാഗമായി കെ.കെ.എം.എയുടെ നേതൃത്വത്തിൽ ഐ.ഡി.ആർ എൽ ചാരിറ്റി ഹെൽത്ത് കെയറിെൻറ സഹകരണത്തോടെ സ്ത്രീകൾക്കായി സൗജന്യ ഹൃദ്രോഗ നിർണയ കാമ്പയിൻ സംഘടിപ്പിച്ചു. ലോക ഹൃദയദിനത്തിൽ തുടങ്ങിയ ‘ഗുഡ് ഹാർട്ട് ചലഞ്ച്’ കാമ്പയിൻ കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ശാരീരികാധ്വാനം കുറഞ്ഞ ജീവിത കാലഘട്ടത്തിൽ സ്ത്രീകളിലെ ഹൃദ്രോഗ ചികിത്സക്ക് പ്രത്യേകം ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് മേയർ അഭിപ്രായപ്പെട്ടു.2000 രൂപ വിലവരുന്ന പരിശോധനകൾ ലോക ഹൃദയദിനത്തിൽ രജിസ്റ്റർ ചെയ്ത 100 സ്ത്രീകൾക്ക് ഒരു ദിവസം 10 പേർക്ക് എന്ന ക്രമത്തിൽ സൗജന്യമായി നടത്തിവരുകയാണ്. രജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾക്ക് ഒക്ടോബറിൽ 500 രൂപ നിരക്കിൽ എല്ലാ ഹൃദ്രോഗ നിർണയ ടെസ്റ്റുകളും ചെയ്തുനൽകും. മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ ഗുഡ് ഹാർട്ട് ക്ലിനിക്കിൽെവച്ചാണ് ടെസ്റ്റുകൾ നടത്തുന്നത്.
സൗജന്യ ഹൃദ്രോഗനിർണയത്തിനു പുറമേ ബോധവത്കരണം, ജീവിതശൈലീമാറ്റങ്ങൾ തുടങ്ങിയവയും ഒരു മാസക്കാലം നീളുന്ന കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. ഷിബി വർഗീസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ട്രെഡ്മിൽ ടെസ്റ്റിന് തുടക്കംകുറിച്ചു.
ചടങ്ങിൽ ഐ.ഡി.ആർ.എൽ ചാരിറ്റി ഹെൽത്ത് കെയർ ഡയറക്ടർ ഡോ. സുൽഫിക്കർ അലി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് പി. ഇന്ദിര, കൗൺസിലർ ഇ. ബീന, ഡോ. അംജിത്, ഡോ. ജസ് ലി, ഡോ. സന്തോഷ്, ഡോ. ജയനാഥ് എന്നിവർ സംസാരിച്ചു. കെ.കെ.എം.എ സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ വി.പി. സുബൈർ ഹാജി, ടി.എം. ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.