കെ.കെ.എം.എ അബുഹലീഫ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ അബുഹലീഫ ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം മെമ്മറീസ് ഹാളിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി എ.ടി. നൗഫൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മായിൽ കൂരാച്ചുണ്ട് വാർഷിക റിപ്പോർട്ടും ആക്ടിങ് ട്രഷറർ ഷരീഫ് സാമ്പത്തിക റിപ്പോർട്ടും കേന്ദ്ര വൈസ് പ്രസിഡന്റ് നിസാം നാലകത്ത് ഓഡിറ്റിങ് റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, വൈസ് ചെയർമാൻ എ.പി. അബ്ദുസലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, മറ്റു ഭാരവാഹികളായ നിസാം നാലകത്ത്, ഷാഫി, അഷ്റഫ് മാങ്കാവ്, സുബൈർ പാട്ടിയിൽ, സാബിർ, നയീം, നസീർ, റഹൂഫ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
ആയിഷ സിയാ ഖുർആൻ പാരായണവും നിസാമുദ്ദീൻ ബാഖവി പ്രാർഥനയും നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരാച്ചുണ്ട് സ്വാഗതവും അബു ഹലീഫ ബ്രാഞ്ച് ജനറൽ സെക്രട്ടറി ശംസുദ്ദീൻ നന്ദിയും പറഞ്ഞു. അഹ് മദി സോൺ പ്രസിഡന്റ് മുഹമ്മദലി കടിഞ്ഞിമൂല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഇസ്മായിൽ കൂരാച്ചുണ്ട് (പ്രസി), എം. ശംസുദ്ദീൻ (ജന.സെക്ര), പി.എം. സഫ്വാൻ (ട്രഷ), എം. മുജീബ് (വർക്കിങ് പ്രസി), വി.എം. ശരീഫ്, കെ.ടി. മുഹമ്മദ് അർഷാദ്, എൻ.കെ. ശാഹുൽ ഹമീദ്, എം. മുഹമ്മദ് അഷ്റഫ്, അനസ്, പി.എം. ഇസ്മായിൽ, നിസാം ബാഖവി, പി. സമീർ (വൈ.പ്രസി), മുഹമ്മദ് ഫൈസൽ, പി.ടി. ആബിദ് അലി (അഡ്മിൻ സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.