സാം പൈനുംമൂടിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: നാലു പതിറ്റാണ്ടിലെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ സാം പൈനുംമൂടിന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. കുട്ടികൾക്ക് മാതൃഭാഷാപഠനം സുസാധ്യമാക്കിയതിലും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകിയതായി നേതാക്കൾ പറഞ്ഞു. കെ.കെ.എം.എ കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ.എ. മുനീർ സംഘടനയുടെ ഉപഹാരം നൽകി. യാത്രയയപ്പിന് സാം പൈനുംമൂട് നന്ദി പറഞ്ഞു. കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുന്നിൽ, കെ. ബഷീർ, ബി.എം. ഇക്ബാൽ, സി. ഫിറോസ്, കെ.സി. ഗഫൂർ, ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, വി.കെ. ഗഫൂർ, നിസാം നാലകത്ത്, കലാം മൗലവി, ഷാഹിദ് ലബ്ബ, പി.എം. ജാഫർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.