അമീറിന് ആദരമായി കെ.കെ.എം.എ രക്തദാനക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനുള്ള ആദര സൂചകമായും സ്നേഹാർപ്പണമായും കെ.കെ.എം.എ മാഗ്നെറ് മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജാബിരിയ ബ്ലഡ് ബാങ്കിൽ 328 ആളുകൾ രക്തം ദാനം നൽകി.
കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിൽനിന്നും രജിസ്ട്രേഷൻ നടത്തിയാണ് സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിെൻറ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ക്യാമ്പ് ഒരുക്കിയത്.
ബ്ലഡ് ബാങ്ക് അധികൃതരായ ഡോ. അഹമ്മദ് അബ്ദുൽ ഗാഫർ, ഡോ. ഷയിമ താഹ, ഡോ. അസ്മ അൽ സാവി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. അമീർ അഹ്മദ്, കെ.കെ.എം.എ നേതാക്കളായ സഗീർ തൃക്കരിപ്പൂർ, പി.കെ. അക്‌ബർ സിദ്ദീഖ്, അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ പയ്യന്നൂർ, എ.പി. അബ്ദുൽ സലാം, കെ.സി. റഫീഖ്, സി. ഫിറോസ്, ബി.എം. ഇഖ്‌ബാൽ, സംസം റഷീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് വി.കെ. ഗഫൂർ, ഷാഹിദ് ലബ്ബ, മുനീർ കുനിയ, കെ.ഒ. മൊയ്‌ദു, വി.കെ. നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.