കെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ സംഗമത്തിൽ സുബൈർ മൗലവി ആലക്കാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു. സോണൽ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഷാദിയ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകി. മുഖ്യരക്ഷാധികാരി കെ. സിദ്ദിഖ് സംഘടനയുടെ നാൾവഴികൾ അനുസരിച്ചു.
മുഹമ്മദ് ജമീൽ ഖിറാഅത്ത് നടത്തി. സോണൽ ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ ബി.എം. ഇക്ബാൽ, സംസം റഷീദ്, ഒ.പി. ഷറഫുദ്ദീൻ, സൈദ് റഫീഖ്, അബ്ദുൽ കലാം മൗലവി, അഷ്റഫ് മാങ്കാവ്, ലത്തീഫ് എടയൂർ, ജബ്ബാർ ഗുർപൂർ, ഹമീദ് മുൽക്കി, പി.എം. ശെരീഫ്, ടി. ഫിറോസ് എന്നിവർ പങ്കെടുത്തു.
വി.കെ. മുഹമ്മദ് റഈസ്, കമറുദ്ദീൻ ജഹറ, ഫഹദ് ജഹ്റ, മുസ്തഫ ആമയൂർ, നസീർ കാരംകുളങ്ങര, പി.കെ. ജാഫർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, കെ.സി. മജീദ്, എ.കെ. നൗഷാദ്, അബ്ദുല്ല വാവാട്, അബ്ദുല്ല കാരാമ്പ്ര, എം.കെ. ബഷീർ, അബ്ദുറഹ്മാൻ കർണാടക, ആദം, ഖാലിദ് കൂമ്പ്ര, മിറാഷ്, ഹാരിസ്, ബഷീർ, ഷറഫുദ്ദീൻ വള്ളിൽ, മുനാസ്, യൂസഫ്, അബൂബക്കർ, റസാഖ് കൂമ്പ്ര, ഇസ്മായിൽ ഉമർ, ജസീൽ വാവാട്, ഷരീർ എന്നിവർ പരിപാടി ക്രമീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.