ദേശീയ ദിനം: കടലോരം ശുചീകരിച്ച് കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. സെക്കൻഡ് റിങ് റോഡ് മുതൽ കുവൈത്ത് ടവർ വരെ കടൽത്തീരത്തുള്ള പ്ലാസ്റ്റിക്, ഖരമാലിന്യമാണ് നീക്കിയത്. കുട്ടികൾ അടക്കം നൂറുകണക്കിന് പേർ പങ്കാളികളായി.
കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ, ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാംദാസ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ചെയർമാൻ ബി.എം. ഇഖ്ബാൽ, വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡന്റ് നവാസ് ഖാദിരി, സോൺ പ്രസിഡന്റുമാരായ മുസ്തഫ മാസ്റ്റർ, മുഹമ്മദ് അലി കടിഞ്ഞിമൂല, വി.കെ. അബ്ദുൽ നാസർ, കേന്ദ്ര സ്പോർട്സ് ആൻഡ് ആർട്സ് വൈസ് പ്രസിഡന്റ് അസ്ലം ഹംസ എന്നിവർ പരിപാടി ക്രമീകരിച്ചു.
കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. ഖാലിദ് മൗലവി ഖിറാഅത്ത് നടത്തി. കേന്ദ്ര ആർട്സ് ആൻഡ് സ്പോർട്സ് വൈസ് പ്രസിഡന്റ് കെ.ഒ. മൊയ്തു മേമി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.