കെ.കെ.എം.എ കുഴൽ കിണർ സമർപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ േപ്രാജക്റ്റിന്റെ കീഴിൽ കെ.കെ.എം.എ ഫിന്താസ് ബ്രാഞ്ച് സ്പോൺസർ ചെയ്ത പ്രഥമ കുഴൽ കിണർ സമർപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. കാസർകോട് പള്ളിക്കര പഞ്ചായത്ത് മൈലാട്ടി കെ.കെ നഗറിലാണ് കുഴൽ കിണർ സ്ഥാപിച്ചത്.കെ.കെ.എം.എ കാസർകോട് ജില്ല മുഖ്യ രക്ഷാധികാരി പാലക്കി അബ്ദുൽ റഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രോജക്റ്റ് കോഓഡിനേറ്റർ ദിലീപ് കോട്ടപ്പുറം, ജില്ല കെ.കെ.എം.എ പ്രസിഡന്റ് ഹമീദ് ഹാജി എന്നിവർ പങ്കെടുത്തു.
പമ്പ് ഹൗസ് അടക്കം പണിത് പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് കുഴൽ കിണർ നിർമാണം പൂർത്തിയാക്കിയത്. പത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ ഇതുവഴി സാധിക്കുമെന്ന് കെ.കെ.എം.എ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.