വിദ്യാർഥികളെ ചേർത്തുപിടിച്ചു കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയം നേടിയ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് തുടക്കം. വിവിധ ജില്ലകളിലായി 655 കുട്ടികളെയാണ് കെ.കെ.എം.എ ഈ വർഷം ആദരിക്കുന്നത്. കണ്ണൂർ താണെ നോളജ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് കേരള വഖഫ് ബോർഡ് മെംബർ അഡ്വ.പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് ടി.എം. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഷരീഫ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. കെ.കെ.എം.എ മുൻ ചെയർമാൻ എൻ.എ. മുനീർ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി അക്ബർ സിദ്ദിഖ്, സംസ്ഥാന പ്രസിഡന്റ് കെ.കെ. അബ്ദുല്ല, സംസ്ഥാന ജന.സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ദിലീപ് കോട്ടപ്പുറം, സംസ്ഥാന ട്രഷറർ പി.വി. സുബൈർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. എ.വി. മുസ്തഫ, കെ.പി. അഷ്റഫ്, പി. റഫീഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. നസ്റുൽ ഇസ് ലാം, അഷ്റഫ് പടന്ന എന്നിവർ കുട്ടികൾക്ക് വേണ്ടി ക്ലാസുകൾ നൽകി. ജില്ല വൈസ് പ്രസിഡന്റ് സി.എച്ച്. ഹസ്സൻ കുഞ്ഞി സ്വാഗതവും സെക്രട്ടറി ഖാലിദ് മങ്കട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.