കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് സ്നേഹസംഗമം
text_fieldsകെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് സ്നേഹസംഗമത്തിൽ അവതരിപ്പിച്ച കൈമുട്ടിപ്പാട്ട്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫഹാഹീൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം -2023 സംഘടിപ്പിച്ചു. കെ.കെ.എം.എ വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് എം.പി. നിജാസ് അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ കുവൈത്ത് ഇശൽ ബാൻഡിന്റെ കൈമുട്ടിപ്പാട്ട് അരങ്ങേറി. റമദാൻ മാസം നടത്തിയ ‘റൗളത്തുൽ റയ്യാൻ’ റമദാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കെ.കെ.എം.എ കേന്ദ്ര നേതാക്കൾ, അഹ്മദി സോണൽ, ഫഹാഹീൽ ബ്രാഞ്ച് നേതാക്കൾ എന്നിവർ വിജയികൾക്ക് മെമന്റോയും സമ്മാനവും വിതരണം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ, കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി എ.ടി. നൗഫൽ, കേന്ദ്ര മാഗ്നെറ്റ് വൈസ് പ്രസിഡന്റ് സംസം റഷീദ്, അഹ്മദി സോണൽ പ്രസിഡന്റ് മുഹമ്മദലി കടിഞ്ഞിമൂല എന്നിവർ ആശംസ നേർന്നു. ബ്രാഞ്ച് ആക്ടിങ് ജനറൽ സെക്രട്ടറി പി.എ. മുർഷിദ് സ്വാഗതവും ട്രഷറർ താജുദ്ദീൻ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.