കെ.കെ.എം.എ കോഴിക്കോട് ജില്ല കമ്മിറ്റി യോഗം
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ തിരിച്ചെത്തുന്ന 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് കൂടി പെൻഷൻ ലഭ്യമാക്കണമെന്ന് കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
60 വയസ്സ് വരെയുള്ളവർക്കാണ് നിലവിൽ പെൻഷന് അർഹതയുള്ളത്. ബദരിയാ വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.സി. ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ആർ.വി. അബ്ദുൽ ഹമീദ് മൗലവി പ്രാർഥന നടത്തി. മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമ്മുഖം ഉദ്ഘാടനം ചെയ്തു.
അബ്ദുൽ റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ. അബ്ദുല്ല, ബഷീർ മേലടി, സി.എച്ച്. അബ്ദുല്ല, അബ്ദുൽ ഹമീദ് മൗലവി, എം.കെ. മുസ്തഫ, യു.എ. ബക്കർ എന്നിവർ സംസാരിച്ചു. കുറഞ്ഞ ചെലവിൽ കേരളത്തിൽ നിന്നും സമൂഹ ഉംറ നടത്താൻ പദ്ധതി ആവിഷ്കരിച്ചു. എം.കെ. മുസ്തഫ (പ്രസി), ശറഫുദ്ദീൻ (ജന.സെക്ര), പി.ഇ. ഹാഷിം തങ്ങൾ (ട്രഷ), സി.എച്ച്. അബ്ദുള്ള (രക്ഷാധികാരി) എന്നിവരടങ്ങിയ പുതിയ ജില്ല കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.