കെ.കെ.എം.എ ലീഡർഷിപ് ക്രിയേറ്റിവ് വർക്ക്ഷോപ്
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ ലീഡർഷിപ് ക്രിയേറ്റിവ് വർക്ക്ഷോപ് സംഘടിപ്പിച്ചു. കാലഘട്ടത്തിനനുസരിച്ച് നേതൃവൈദഗ്ധ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നുഘട്ടങ്ങളായി നടത്തുന്ന നേതൃ പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടമാണ് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്നത്.
പ്രമുഖ പരിശീലകനും മോട്ടിവേറ്ററും സിജി കുവൈത്ത് ചെയർമാനുമായ എൻജിനീയർ അഫ്സൽ അലി ക്ലാസ് നിയന്ത്രിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു.
15 ബ്രാഞ്ചുകളിൽനിന്ന് തിരഞ്ഞെടുത്ത 150ഓളം പ്രവർത്തകർ പങ്കെടുത്തു. ക്യാമ്പ് ക്രമീകരണങ്ങൾക്ക് എ.പി. അബ്ദുൽ സലാം, കെ. ബഷീർ, ബി.എം. ഇക്ബാൽ, സംസം റഷീദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, എച്ച്.എ. ഗഫൂർ, ഒ.എം. ഷാഫി, ഒ.പി. ശറഫുദ്ദീൻ, പി.എം. ജാഫർ, ഫിറോസ് മങ്കാവ്, സജ്ബീർ കാപ്പാട്, ഇസ്മായിൽ കൂരാച്ചുണ്ട്, എം. ഷംസുദ്ദീൻ, സാജിദ് ടി.കെ.പി. എന്നിവർ നേതൃത്വം നൽകി.
കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ എ.ടി. നൗഫൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.