കെ.കെ.എം.എ മർഹബ റമദാൻ പ്രഭാഷണം
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ മതകാര്യ സമിതി മർഹബ റമദാൻ ഓൺലൈൻ പ്രഭാഷണം നടത്തി. 'റമദാനും കോവിഡ് കാലഘട്ടവും' വിഷയത്തിൽ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. സമയത്തിന്റെ വില തിരിച്ചറിയണമെന്നും വിശുദ്ധമാസത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്യണം.
പരസ്പരം സ്നേഹിച്ച് കൊണ്ടാകണം സംഘടനാ പ്രവര്‍ത്തനം. ദൈവത്തെ ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ മാത്രമാണ് പ്രവർത്തന ലക്ഷ്യം പൂർത്തിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുസ്സലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സംസ്ഥാന പ്രസിഡൻറ് കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
കേന്ദ്ര വൈസ് പ്രസിഡൻറ് എ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മൗലവി പ്രാർഥന നടത്തി. അഹ്മദി സോൺ വൈസ് പ്രസിഡൻറ് സി.എം. അഷ്റഫ് സ്വാഗതവും സിറ്റി സോൺ വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.