കെ.കെ.എം.എ മെട്രോ മെഡിക്കൽ റമദാൻ ക്വിസ് വിജയികളെ നാട്ടിൽ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം റമദാനിൽ ഓൺലൈനിൽ നടത്തിയ മെട്രോ മെഡിക്കൽ റമദാൻ ക്വിസ് -21ലെ കോഴിക്കോട്, തൃശൂർ മേഖലയിൽനിന്ന് പങ്കെടുത്ത വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
കോഴിക്കോട് ജില്ലയിൽ കെ.കെ.എം.എ നേതാക്കളായ അബ്ദുൽ റസാഖ് മേലടി, മൊയ്തീൻ പാട്ടായി, കളത്തിൽ മജീദ്, മുഹമ്മദ് നദീർ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഹാഷിം തങ്ങൾ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി യു.എ. അബൂബക്കർ, സലീം അറക്കൽ തുടങ്ങിയവർ പെങ്കടുത്തു.
തൃശൂർ ജില്ലയിൽ നടന്ന പരിപാടിയിൽ പുന്നയൂർ നിവാസി എ.വി. നാസറിനുള്ള മെമേൻറാ കെ.കെ.എം.എ കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ മാസ്റ്റർ വിതരണം ചെയ്തു. അബ്ബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി ലത്തീഫ് ചങ്ങരംകുളം, അബ്ബാസിയ സെൻട്രൽ യൂനിറ്റ് സെക്രട്ടറി ഷാഫി, ഇനാസ് മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വയനാട് ജില്ലയിലെ പീച്ചംകോട് നടന്ന പരിപാടിയിൽ കെ.കെ.എം.എ സിറ്റി ബ്രാഞ്ച് ജനറൽ സെക്രട്ടറി ശറഫുദ്ദീൻ വെള്ളിവളോട്, മഹല്ല് ജമാഅത്ത് ട്രഷറർ നാസർ ചക്കര, റഫ്നസ് മക്കിയാട്, യൂസുഫ് മുതിര, ശംസുദ്ദീൻ, അലി പറമ്പത്ത്, കെ.ടി. റഫീഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.