കെ.കെ.എം.എ 'മുഹബ്ബത്തെ തിരംഗ' സ്വാതന്ത്ര്യദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാചരണ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' കെ.കെ.എം.എ 'മുഹബ്ബത്തെ തിരംഗ' എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15ന് ഓൺലൈൻ ക്വിസ് മത്സരവും 15 മുതൽ 18 വരെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി പ്രഫ. കെ.പി. ജയരാജൻ, ഇ.പി. രാജഗോപാലൻ മാസ്റ്റർ, രാജീവൻ സി.പി, ഡോ. സി. ബാലൻ എന്നിവരുടെ ഓൺലൈൻ പ്രഭാഷണവും നടന്നു. ഇതിനെ അധികരിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവരിൽനിന്ന് നറുക്കെടുപ്പിൽ വിജയിച്ചവർക്ക് കാഷ് പ്രൈസുകൾ സമ്മാനിച്ചു.
17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മംഗഫ് നജാത്ത് സ്കൂളിൽ ചിത്രരചന മത്സരം, പ്രായവ്യത്യാസമില്ലാതെ ലൈവ് ക്വിസ് മത്സരം, ദേശഭക്തിഗാനാലാപനം എന്നിവയും നടന്നു. പൊതുസമ്മേളനം ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ബി.ഇ.സി കൺട്രി ഹെഡ് മാത്യു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ.സി. ഗഫൂർ, ഷംസീർ നാസർ എന്നിവർ പരിപാടി നിയന്ത്രിച്ചു. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീക്ക് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഗഫൂർ വി.കെ നന്ദിയും പറഞ്ഞു.
സി.എം. അഷ്റഫ്, മുഹമ്മദ് അലി കടിഞ്ഞിമൂല, നിജാസ് എം.പി, നഈം കാദിരി, മുർഷിദ് പി.എ, ബഷീർ ഉദിനൂർ, അസ്ലം ഹംസ, എ.വി. മുസ്തഫ, നിയാദ് കെ.പി, ഇസ്മാഈൽ കൂരിയാട്, റിയാസ് അഹ്മദ് എം.സി, മുസ്തഫ കെ.വി, നാസർ വി.കെ, ഖാലിദ് ബേക്കൽ, ജാബിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.