കെ.കെ.എം.എ 'ഇഷ്ഖെ റസൂൽ' സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കാരുണ്യത്തിെൻറയും സ്നേഹത്തിെൻറയും സഹനത്തിെൻറയും പ്രവാചക മാതൃക ആധുനിക സമൂഹത്തിനും വഴികാട്ടിയാണെന്ന് പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് സ്വാലിഹ് ഹുദവി പറഞ്ഞു. കെ.കെ.എം.എ സംഘടിപ്പിച്ച 'ഇഷ്ഖെ റസൂല്‍' സൂം വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ ജീവിതരേഖ പകര്‍ത്തി വെക്കുന്നതിലെ കാര്യക്ഷമത ഭാവി തലമുറക്ക് ആ ജീവിതത്തിെൻറ സൂക്ഷ്മാംശങ്ങൾ മനസ്സിലാക്കാന്‍ മാര്‍ഗരേഖയായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ മതകാര്യവിഭാഗത്തിന് കീഴില്‍ നടന്ന ഇഷ്ഖെ റസൂല്‍ പരിപാടി കേന്ദ്ര വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. മതകാര്യ വിഭാഗം ഉപാധ്യക്ഷന്‍ എ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. കലാം മൗലവി ഖുര്‍ആന്‍ പാരായണം നടത്തി. രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, പി.കെ. അക്ബര്‍ സിദ്ദീഖ്, പ്രസിഡൻറ് എ.പി. അബ്ദുല്‍ സലാം കവ്വായി, ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രഷറർ സി. ഫിറോസ്, ഇബ്രാഹിം കുന്നിൽ, മുഹമ്മദ് അലി മാത്ര, സംസ്ഥാന പ്രസിഡൻറ് കെ.കെ. അബ്ദുല്ല എന്നിവർ പങ്കെടുത്തു. സി.എം. അഷ്റഫിെൻറ നേതൃത്വത്തിൽ മറ്റു സോണൽ, ബ്രാഞ്ച് തലങ്ങളിൽനിന്നുള്ള മതകാര്യം വിഭാഗം വൈസ് പ്രസിഡൻറുമാർ, യൂനിറ്റ് നേതാക്കൾ എന്നിവർ പരിപാടി ക്രമീകരിച്ചു.കേന്ദ്ര മതകാര്യ വകുപ്പ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് അഷ്‌റഫ് മാങ്കാവ് സ്വാഗതവും സിറ്റി സോണല്‍ പ്രസിഡൻറ് കെ.സി. കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.