തണുപ്പകറ്റാൻ കെ.കെ.എം.എയുടെ ബ്ലാങ്കറ്റുകൾ
text_fieldsകുവൈത്ത് സിറ്റി: ശക്തമായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുർക്കിയയിലെയും ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ). സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകൾ കുവൈത്ത് റെഡ് ക്രെസന്റിന് (കെ.ആർ.സി.എസ്) കൈമാറി. 24 മണിക്കൂർ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ഇത്രയും ബ്ലാങ്കറ്റുകൾ സമാഹരിച്ചത്. വിവിധ ബ്രാഞ്ചുകളിലൂടെയാണ് ഇവ ശേഖരിച്ചത്.
റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുൽ റഹ്മാൻ മുഹമ്മദ് സൗദ് (ജനറൽ മാനേജർ, കുവൈത്ത് റെഡ് ക്രെസന്റ്), ഖാസിം അൽബ്ലോഷ് (ഡിപ്പാർട്മെന്റ് മാനേജർ), അബ്ദുറഹ്മാൻ സാലിഹ് എന്നിവർ സഹായം സ്വീകരിച്ചു. കെ.കെ.എം.എ കേന്ദ്ര-സോൺ-ബ്രാഞ്ച്-യൂനിറ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കെ.കെ.എം.എ കാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.ആർ.സി.എസ് മേധാവികൾ സൂചിപ്പിച്ചു. പ്രവർത്തനത്തിൽ പങ്കുചേരാൻ അവസരം ലഭിച്ചതിൽ കെ.ആർ.സി.എസ് കെ.കെ.എം.എ നന്ദി അറിയിച്ചു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.