കെ.കെ.എം.എയുടെ സേവനങ്ങൾ ശ്രദ്ധേയം -അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എയുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭിപ്രായപ്പെട്ടു. സാമൂഹിക-സാംസ്കാരിക-വ്യാപാര-മാധ്യമ രംഗത്തെ പ്രമുഖർക്കായി ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം നെറ്റ്വർക്കുള്ള ഇത്തരം പ്രസ്ഥാനങ്ങൾ എംബസിക്ക് ധൈര്യമാണെന്നും ഏതു പ്രവർത്തനവും വിശ്വസിച്ച് കെ.കെ.എം.എയെ ഏൽപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേജർ ജനറൽ സാലിഹ് അൽ മതർ മുഖ്യാതിഥിയായി. കെ.കെ.എം.എ ചെയർമാൻ മുസ്തഫ ഹംസ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വിഡിയോയായി പ്രദർശിപ്പിച്ചു. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ബി.ഇ.സി ജനറൽ മാനേജർ മാത്യു വർഗീസ്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ പി.കെ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ഒ.പി. ഷറഫുദ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുറഹ്മാൻ തങ്ങൾ റമദാൻ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നന്ദി പറഞ്ഞു. പരിപാടി നിസാം നാലകത്ത് ക്രോഡീകരിച്ചു. ക്രമീകരണങ്ങൾക്ക് എ.പി. അബ്ദുൽ സലാം, കെ. ബഷീർ, സി. ഫിറോസ്, വി.കെ. ഗഫൂർ, ശഹീദ് ലബ്ബ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.