Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ‘ആ​ദ​രം- 2024’

text_fields
bookmark_border
കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ‘ആ​ദ​രം- 2024’
cancel
camera_alt

കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ‘ആ​ദ​രം- 2024’ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ആ​ദ​രം- 2024’ എ​ന്ന പേ​രി​ൽ വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ർ​പ​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും, കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​ത​ത്തി​ൽ മു​പ്പ​തു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ഡ​ല​ത്തി​ലെ മെം​ബ​ർ​മാ​ർ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ വ​ള​പ്പി​ൽ ഭാ​ഷ സ​മ​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഡോ. ​മു​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ വ​യ​നാ​ട്, ശാ​ഹു​ൽ ബേ​പ്പൂ​ർ, ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​സീ​സ് തി​ക്കോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​ഫൂ​ർ അ​ത്തോ​ളി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ഉ​ള്ളി​യേ​രി, സി.​കെ. ക​രീം, ഹി​ജാ​സ് അ​ത്തോ​ളി, നൗ​ഷാ​ദ് കി​നാ​ലൂ​ർ, ഷം​സീ​ർ വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ണ്ഡ​ലം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ഉ​ള്ളി​യേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​ർ​ഷ​ദ് കാ​യ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KMCC Balussery area 'Aadharam- 2024'
Next Story