സി.എച്ച് സെന്ററിനായി കെ.എം.സി.സി ബേപ്പൂർ മണ്ഡലം പെർഫ്യൂം ചലഞ്ച്
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സി കൂട്ടായ്മയിൽ കേരളത്തിലെ ആദ്യത്തെ സി.എച്ച് സെന്റർ എന്ന ആശയവുമായി ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി. ഫറോക്ക് താലൂക്ക് ആശുപത്രിയോട് ചേർന്നാണ് സി.എച്ച് സെന്റർ നിർമിക്കുക. ഇതിന് ആവശ്യമായ സ്ഥലത്തിനായി ഗൾഫ് രാജ്യങ്ങളിലെ ബേപ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റികളെ ഉൾപ്പെടുത്തി പെർഫ്യൂം ചലഞ്ചിന് തുടക്കമിട്ടു. പെർഫ്യൂം ചലഞ്ച് കുവൈത്തുതല ഉദ്ഘാടനം കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ സാക്കിർ ഹുസൈന് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് അധ്യക്ഷതവഹിച്ചു.
കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ, പെർഫ്യൂം ചലഞ്ച് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കുട്ടി നല്ലളം, കൺവീനർ എൻജിനീയർ മുനീർ, ജോ. കൺവീനർ മൻസൂർ അറക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം മതകാര്യവിങ് ചെയർമാൻ ജലീൽ സ്രാങ്കുംപടി പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗഫൂർ പെരുമുഖം സ്വാഗതവും വൈസ് പ്രസിഡന്റ് സിയാലി കോയ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജാബിർ, ഫക്രുദ്ദീൻ, വിങ് കൺവീനർമാരായ ജംഷിർ, ആഷിഖ്, ഷിനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.