കെ.എം.സി.സി എലത്തൂർ മണ്ഡലം ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സി എലത്തൂർ മണ്ഡലം ജനറൽ ബോഡി യോഗം ഫഹാഹീൽ മോർണിങ് ആൻഡ് ഈവനിങ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഫിറോസ് നാലകത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് അസ്ലം ടി.കെ മച്ചകുളവും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ശംസുദ്ദീനും അവതരിപ്പിച്ചു. കോയ വളപ്പിൽ, അനസ് പുതിയോട്ടിൽ എന്നിവർ ആശംസകൾ നേർന്നു. റിട്ടേണിങ് ഓഫീസർ ഡോ.മുഹമ്മദലിയുടെയും നിരീക്ഷകൻ ഫൈസൽ കടമേരിയുടെയും നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുഹമ്മദ് അസ്ലം മച്ചകുളം സ്വാഗതവും ടി.ടി.ഇബ്രാഹിം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ- ജലീൽ കണ്ണങ്കര(പ്രസി), ഹിലാൽ പറമ്പിൽ ബസാർ, ഇബ്രാഹിം ടി.ടി, അഹ്നാസ് മച്ചകുളം, കരീം പോലൂർ (വൈ. പ്രസി), ആലികുഞ്ഞി എലത്തൂർ(ജന. സെക്ര), ഫൈസൽ ചെറുകുളം, സുഹൈർ എ.പി, സൈഫുല്ലചേളന്നൂർ, ജംഷീർ മച്ചകുളം(ജോ.സെക്ര), അസ്ലം ടി.കെ മച്ചകുളം (ട്രഷ). ജില്ല കൗൺസിൽ അംഗങ്ങളായി സിറാജ് എരഞ്ഞിക്കൽ, ഫിറോസ് നാലകത്ത്, കോയ വളപ്പിൽ, അസ്ലം ടി.കെ മച്ചകുളം, ഹിലാൽ പറമ്പിൽ ബസാർ, ഷംസുദ്ദീൻ കൊളത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.