കെ.എം.സി.സി ഫുട്ബാൾ: തൃക്കരിപ്പൂർ ചാമ്പ്യൻമാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി) തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി ടീം ജേതാക്കളായി. ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിൽ കുവൈത്തിലെ കേരളത്തിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. ഡി.എഫ്.സി കുവൈത്ത് റണ്ണേഴ്സപ്പായി. കെ.എം.സി.സി കാസർകോട് മണ്ഡലം മൂന്നാം സ്ഥാനം നേടി. കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി. ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി. വിജയികളായ തൃക്കരിപ്പൂർ മണ്ഡലം ടീമിനുള്ള ട്രോഫിയും കാഷ് അവാർഡും കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങളും റണ്ണേഴ്സായ ഡി.എഫ്.സി കുവൈത്തിനുള്ള ട്രോഫി സംസ്ഥാന ട്രഷറർ ഹാരിസ് വെള്ളിയോത്തും മൂന്നാം സ്ഥാനക്കാരായ കാസർകോട് മണ്ഡലം ടീമിനുള്ള ട്രോഫി റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെ.എം.സി.സി ജില്ല സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും മത്സരത്തിന് നേതൃത്വം നൽകി. ഫുട്ബാൾ ആരാധകരുടെയും കെ.എം.സി.സി പ്രവർത്തകരുടെയും വലിയ സാന്നിധ്യം മത്സരങ്ങൾക്കുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.