കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ
text_fieldsകെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.
കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.
സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.