കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലീഡർഷിപ് ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ നടത്തിയ ക്യാമ്പിൽ മോട്ടിവേറ്റർ റാഷിദ് ഗസ്സാലി ക്ലാസ് നയിച്ചു. മുഹമ്മദ് വലീദ് ഖിറാഅത്ത് നടത്തി.
കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.അഹ്മദ്, ടി.ഇ. അബ്ദുല്ല എന്നിവരെക്കുറിച്ച് ഇ.കെ. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി കേന്ദ്ര ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ കണ്ണേത്ത്, ട്രഷറർ ഹാരിസ് വെള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ഖാദർ കൈതക്കാട്, ഹാരിസ് മുട്ടുന്തല, നിസാർ മയ്യള, അസീസ് തളങ്കര, ഉമ്മർ ഉപ്പള്ള, സാജു ചെമ്മനാട്, കാഞ്ഞങ്ങാട് സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഖാലിദ് കുളിയങ്കാൽ എന്നിവർ സംസാരിച്ചു.
റാഷിദ് ഗസ്സാലിക്കുള്ള ആദരവ് പ്രസിഡന്റ് റസാഖ് അയ്യൂർ കൈമാറി. ജില്ല മതകാര്യ വിങ് ഇറക്കുന്ന ദിഖ്റ്, ദുആ പോസ്റ്റർ പ്രകാശനം റാഷിദ് ഗസ്സാലി ട്രഷറർ കുത്തുബുദ്ദീൻ നൽകി നിർവഹിച്ചു. അബ്ദുല്ല കടവത്, സുഹൈൽ ബല്ല, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, ബഷീർ മുന്നിപാടി, അലി മാണിക്കോത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹനീഫ പാലായി സ്വാഗതവും ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.