കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് കാമ്പയിൻ
text_fieldsകുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് വിതരണോദ്ഘാടനം അഷ്റഫ് വാവാടിന് നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലംതല അംഗത്വ കാമ്പയിൻ ആരംഭിച്ചു.അഷ്റഫ് വാവാടിന് അംഗത്വ പത്രിക നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
മംഗഫിലെ ത്വയ്ബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുബൈർ കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ, ഹമീദ്, ലിയാഖത് അലി, സിദ്ദീഖ് കാട്ടിപ്പാറ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച സംഗമം
ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും ട്രഷറർ ജമാൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.