കെ.എം.സി.സി ‘ഹരിതപ്പെരുമ’ പൊതുസമ്മേളനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ‘ഹരിതപ്പെരുമ 2019’ പൊ തുസമ്മേളനം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ പ്രസിഡൻറ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ഷുക്കൂർ എകരൂൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സാജിദ് കോറോത്ത് മുഖ്യാതിഥിയായി. ഭാരവാഹികളായ റസാഖ് വാളൂർ, എം.ആർ. നാസർ, ഹാരിസ് വള്ളിയോത്ത്, സാജിദ് കോറോത്, ഫാസിൽ കൊല്ലം, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി പോകുന്ന കെ.എം.സി.സി മുൻ ട്രഷറർ എച്ച്. ഇബ്രാഹിംകുട്ടിക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നജീബ് കാന്തപുരം കൈമാറി. മണ്ഡലത്തിലെ നിർധന രോഗിക്കുള്ള സാമ്പത്തിക സഹായം മണ്ഡലം യുസഫ് കായണ്ണയും ഷജീർ പൂനൂരും ചേർന്ന് സാജിദ് കോറോത്തിന് കൈമാറി.
മണ്ഡലം കമ്മിറ്റിയുടെ ഫുട്ബാൾ ടീമിെൻറ ജഴ്സി പ്രകാശനം സ്പോർട്സ് വിങ് കൺവീനർമാരായ നൗഷാദ് പനങ്ങാട്, റഷീദ് ഉള്ള്യേരി എന്നിവർക്ക് നൽകി ഹാരിസ് വള്ളിയോത്ത് നിർവഹിച്ചു. ഉത്തരേന്ത്യയിലെ നിർധനരായ വിദ്യാർഥികൾക്കുള്ള മണ്ഡലം കമ്മിറ്റിയുടെ പഠനോപകരണ കിറ്റുകൾ മുനീർ പാലോളിയും റഷീദ് ഉള്ള്യേരിയും ഡോ. മുഹമ്മദ് അലിക്ക് കൈമാറി. റനീം റഹീസിെൻറ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഗഫൂർ അത്തോളി സ്വാഗതവും റഹീസ് നടുവണ്ണൂർ നന്ദിയും പറഞ്ഞു. സാജിദ് കോറോത്തിന് സൈഫുല്ല പാലോളിയും നജീബ് കാന്തപുരത്തിന് മണ്ഡലം വൈസ് പ്രസിഡൻറ് കെ.വി. ബഷീർ അത്തോളിയും ഉപഹാരം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.