Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
കെ.​എം.​സി.​സി നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ   അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി എം​ബ​സി ന​ട​പ്പാ​ക്കി​യ സേ​വ​ന പ​ദ്ധ​തി​ക​ളെ​യും അം​ബാ​സ​ഡ​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​ക​ളെ​യും നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡാ​ന​ന്ത​ര പ്ര​വാ​സി പ്ര​തി​സ​ന്ധി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ് അം​ഗ​ങ്ങ​ളും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ർ​ജു​ന അ​തി​മു​ത്തു​വി​െൻറ മോ​ച​നം, പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ൽ, മ​ര​ണാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​മു​ഖ സം​ഘ​ട​ന വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച വി​വി​ധ​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, വി​വി​ധ ജി​ല്ല നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ക​ട​മേ​രി, ബ​ഷീ​ർ തെ​ങ്ക​ര, ഹ​ബീ​ബ് റ​ഹ്​​മാ​ൻ, ഷാ​ഫി കൊ​ല്ലം, മെ​ഡി​ക്ക​ൽ വി​ങ്​ നേ​താ​ക്ക​ളാ​യ ഡോ. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, നി​ഹാ​സ് വാ​ണി​മേ​ൽ, ഡോ. ​മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ്‌ മ​നോ​ളി, മൊ​യ്‌​തീ​ൻ ബ​യാ​ർ, ശ​റ​ഫു​ദ്ദീ​ൻ പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccambassador
News Summary - KMCC Leaders Indian Discussed with the Ambassador
Next Story