പ്രവാസി സംഗമമായി കെ.എം.സി.സി മെഗാ ഇഫ്താർ
text_fieldsകെ.എം.സി.സി മെഗാ ഇഫ്താർ സമ്മേളനം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ കുവൈത്തിലെ പ്രവാസി സംഗമമായി. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. നൗഷാദ് ബാഖവി മുഖ്യാതിഥി ആയിരുന്നു. ഷഹീർ അബ്ദുറഹ്മാൻ അൽ അസ്ഹരി പേരോട് റമദാൻ സന്ദേശം കൈമാറി.
ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേധൻ ഷേലത്, അയ്യൂബ് കച്ചേരി (ഗ്രാൻഡ്), മുസ്തഫ ഹംസ (മെട്രോ), മുഹമ്മദലി (മെഡക്സ്), ഷബീർ ക്വാളിറ്റി, മുനീർ കുണിയ, സി.പി. അബ്ദുൽ അസീസ്, സിദ്ദീഖ് മദനി എന്നിവർ ആശംസകൾ നേർന്നു.
‘എജൂറ- 2025’ സീതി സാഹിബ് മെമ്മോറിൽ ക്വിസ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിച്ചു. അബ്ദുൽ ഹകീം അഹ്സനി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, ടി.ടി സലീം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, കെ.ടി.പി അബ്ദുറഹ്മാൻ, കെ.കെ.പി ഉമ്മർകുട്ടി ഇസ്മായിൽ ബേവിഞ്ച എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.